Uncategorized

പ്രൊജക്ട് ഖത്തറിലെ കെ.ബി.എഫ് പവലിയന്‍ ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പതിനേഴാമത് പ്രൊജക്ട് ഖത്തറിലെ കെ.ബി.എഫ് പവലിയന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. . ജി51 ഹാള്‍ രണ്ടിലാണ് കെ.ബി.എഫ് പവലിയന്‍. ഇന്നലെയാരംഭിച്ച പ്രൊജക്ട് ഖത്തറിലെ ശ്രദ്ധേയ സാന്നിധ്യമായി കെ. ബി. എഫ് കയ്യടി നേടി.


ഗള്‍ഫ് മേഖലയിലെ നിര്‍മ്മാണ സാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഏറ്റവും വലിയ പ്രദര്‍ശന മേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൊജക്ട് ഖത്തര്‍ ഒക്ടോബര്‍ 7 വരെ നീണ്ടുനില്‍ക്കും.


നിത്യവും ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ 9 മണി വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

Related Articles

Back to top button
error: Content is protected !!