Breaking News
ഖത്തറിന്റെ വിവിധ ഭാഗങ്ങളില് പൊടിക്കാറ്റ് , വാഹനമോടിക്കുന്നവര് ശ്രദ്ധിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില് ഇന്ന് രാവിലെ മുതല് തന്നെ ശക്തമായയ പൊടിക്കാറ്റ് വീശുന്നതായി റിപ്പോര്ട്ട്. കാഴ്ചക്ക് പ്രശ്നമുണ്ടാകുന്ന തരത്തില് കാറ്റ് വീശുന്നതിനാല് വാഹനമോടിക്കുന്നവര് ശ്രദ്ധിക്കണം .
വെളളിയാഴ്ച രാവിലെ ക്രിക്കറ്റ് കളിക്കുന്നവരെയാണ് പൊടിക്കാറ്റ് ഏറെ പ്രതികൂലമായയി ബാധിച്ചത്. ഖത്തറിന്റെ വിവിദ ഭാഗങ്ങളിലുള്ള ഓപണ് ഗ്രൗണ്ടുകളില് നിരവധി പേരാണ് വെളളിയാഴ്ചകളില് ക്രിക്കറ്റ് കളിക്കാന് ഒത്തുചേരാറുളിളത്.
ഇന്ന് പൊടിക്കാറ്റുണ്ടായേക്കുമെന്ന കാര്യം കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കിയിരുന്നു.