
പരിഭ്രാന്തി വേണ്ട, കോവിഡ് വാക്സിന്‍ വ്രതാനുഷ്ഠാനത്തെ ബാധിക്കില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ കാമ്പയിന്‍ പുരോഗമിക്കുന്നതിനിടയില്‍ റമദാന്‍ വരുന്നതില്‍ ആര്‍ക്കും ആശങ്കവേണ്ടെന്നും കോവിഡ് വാക്സിന്‍ വ്രതാനുഷ്ഠാനത്തെ ബാധിക്കില്ലെന്നും മതകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി
ഖത്തര്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സിലിലെ കോര്‍ട്ട് ഓഫ് കാസേഷന്‍ ഡെപ്യൂട്ടി ഹെഡ്, ശരീഅത്ത് കമ്മിറ്റി തലവന്‍ ഷെയ്ഖ് ഡോ. തഖില്‍ ബിന്‍ സയീര്‍ അല്‍ ഷമ്മരിയാണ് ഈ വികമായി ട്വീറ്റ് ചെയ്തത്. ശരീരത്തിന്റെ വിശപ്പോ ദാഹമോ ക്ഷീണമോ അകറ്റാനുപകരിക്കുന്നതല്ല വാക്സിന്‍ എന്നതിനാല്‍ റമദാനില്‍ ഒരു നോമ്പുകാരന് പകല്‍ സമയത്ത് കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് അനുവദനീയമാണെന്ന് കമ്മിറ്റി അറിയിച്ചു.