Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് 700 കടന്നു മൂന്ന് മരണവും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് 700 കടന്നു മൂന്ന് മരണവും, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 12300 പരിശോധനകളില്‍ 93 യാത്രക്കാര്‍ക്കടക്കം 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 412 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 15211 ആയി. ചികിത്സയിലായിരുന്ന 43, 57, 69 പ്രായമുളള മൂന്ന് പേര്‍ മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 289 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 211 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1590 ആയി. 35 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 315 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button