Breaking NewsUncategorized

ചാലിയാര്‍ ദോഹ ചാലിയാര്‍ ദിനം ആചരിച്ചു

ദോഹ: ചാലിയാര്‍ ദോഹയുടെ രൂപീകരണ ദിനവും, ചാലിയാര്‍ നദീ സംരക്ഷണത്തിന് ജീവിതാവസാനം വരെ പോരാടിയ കെ. എ. റഹ്‌മാന്‍ എന്ന പരിസ്ഥിതി സംരക്ഷക നേതാവിന്റെ ചരമദിനവുമായ ജനുവരി 11ന് ചാലിയാര്‍ ദോഹയുടെ നേതൃത്വത്തില്‍ ചാലിയാര്‍ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.

ഐസിസി ഹാളില്‍ വെച്ച് നടന്ന പരിസ്ഥിതി സംഗമം മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ മുജീബ് റഹ്‌മാന്‍ വാഴക്കാട് ഉല്‍ഘാടനം ചെയ്തു.

ചാലിയാറിലേക്ക് വിഷവഹമായ ഫാക്ടറി മാലിന്യങ്ങള്‍ പുറന്തള്ളിയപ്പോള്‍ മാവൂരിലെ ഗോളിയോറയണ്‍സ് കമ്പനിക്കെതിരെ കെ എ റഹ്‌മാന്‍ എന്ന പ്രകൃതി സ്നേഹി നടത്തിയ പോരാട്ടങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു

എം.ടി. നിലമ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ 44 നദികള്‍ക്കും മലയാളസാഹിത്യങ്ങളിലുള്ള സ്വാധീനത്തെകുറിച്ച് അദ്ദേഹം സംസാരിച്ചു. ഗ്ലോബല്‍ വാഴക്കാട് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ.കെ ജൈസല്‍ എളമരം ചാലിയാര്‍ സമര നായകനായ കെഎ.റഹ്‌മാന്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. മനുഷ്യന്റെ ആരോഗ്യവും സന്തോഷവും പ്രകൃതിയുടെയും പുഴയുടെയും മലിനീകരണം മൂലം ഇല്ലാതായിപോകുന്നുവെന്നും അതിനെതിരായാണ് കെ എ റഹ്‌മാന്‍ പോരാടിയത് എന്നും അദ്ദേഹം അനുസ്മരിച്ചു.

ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം അധ്യക്ഷപ്രസംഗത്തില്‍ മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് കമ്പനിയുമായി കെ എ റഹ്‌മാന്‍ നടത്തിയ സമരങ്ങളെ അനുസ്മരിച്ചു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സി. ടി സിദ്ദീഖ് ചെറുവാടി സ്വാഗതവും ജാബിര്‍ ബേപ്പൂര്‍ നന്ദിയും പറഞ്ഞു.

ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി.സി മഷ്ഹൂദ്, ചാലിയാര്‍ ദോഹ ഫൗണ്ടര്‍ മെമ്പറുമായ സിദ്ദിഖ് വാഴക്കാട്, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ബഷീര്‍ തുവ്വാരിക്കല്‍, കൊടിയത്തൂര്‍ സര്‍വീസ് ഫോറം പ്രസിഡന്റ് നൗഫല്‍ കട്ടയാട് , കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ സെക്രട്ടറി ഷമീര്‍ വീട്ടിലകത്ത് എന്നീ പ്രമുഖരും ചാലിയാര്‍ ദോഹയിലെ കീഴിലുള്ള പഞ്ചായത്തുകളിലെ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു

ചാലിയാര്‍ ദോഹ വൈസ് പ്രസിഡന്റുമാരായ രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയില്‍, ഡോക്ടര്‍ ഷഫീക്ക് താപ്പി ,രഘുനാഥ് ഫറോക്, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, സെക്രട്ടറിമാരായ , സാബിക് എടവണ്ണ, അബി ചുങ്കത്തറ, തൗസീഫ് കാവനൂര്‍,എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!