Uncategorized
കൊറോണ ഭീഷണിക്ക് ഇടയിലും ആയിരത്തിലേറെ ഹൃദ്രോഗികളെ ചികിത്സിച്ച് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കൊറോണ ഭീഷണക്കിടയിലും ആയിരത്തിലേറെ ഹൃദ്രോഗികളെ ചികിത്സിച്ച് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്. 2020ല്‍ രാജ്യത്താകമാനം കൊറോണ ഭീഷണി നിന്നപ്പോഴും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ആയിരത്തിലധികം ഹൃദ്രോഗികളെ ചികിത്സിച്ചതായി റിപ്പോര്‍ട്ട്.
നൂതന ചികിത്സാ സംവിധാനങ്ങളാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ പിന്തുടരുന്നത്. ഓരോ രോഗിക്കും അത്യാവശ്യമായ ശ്രദ്ധയും പരിചരണവും നല്കി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് സ്വീകരിക്കുന്നതായി ഖത്തര്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.