Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് സ്വകാര്യമേഖലയെ പ്രാപ്തരാക്കും


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും സ്വകാര്യമേഖലയെ പ്രാപ്തരാക്കുന്ന തന്ത്രങ്ങളും നിയന്ത്രണങ്ങളും വികസിപ്പിക്കാന്‍ ഖത്തര്‍ ടൂറിസം ഉദ്ദേശിക്കുന്നതായി ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് ബിന്‍ അലി ബിന്‍ സാദ് അല്‍ ഖര്‍ജി അഭിപ്രായപ്പെട്ടു. ദോഹയില്‍ നടന്ന നാലാമത് സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും ടൂറിസം മേഖലയുടെ പങ്ക് സുപ്രധാനമാണെന്നും അത് ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനുള്ള പരിപാടികളാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button