Breaking News
ഖത്തറിലേക്കുള്ള പ്രവേശനാനുമതി സംബന്ധിച്ച വിവരങ്ങള്‍ ഡിസ്‌കവര്‍ ഖത്തര്‍ ഇന്ന് അപ്‌ഡേറ്റ് ചെയ്യും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് പ്രഖ്യാപിച്ച ഖത്തറിലേക്കുള്ള പ്രവേശനാനുമതി സംബന്ധിച്ച് ഡിസ്‌കവര്‍ ഖത്തറിന് ധാരണയുണ്ടെന്നും അത് നടപ്പിലാക്കാന്‍ അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു.
നിലവിലുള്ള വെല്‍കം ഹോം ബുക്കിംഗ് ഉള്ള ഉപഭോക്താക്കളെ ഡിസ്‌കവര്‍ ഖത്തര്‍ ബന്ധപ്പെടുമെന്നും, കൂടുതല്‍ വിവരങ്ങള്‍ ഇന്ന് ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ പോസ്റ്റുചെയ്യുമെന്നും ഡിസ്‌കവര്‍ ഖത്തര്‍ ട്വീറ്റ് ചെയ്തു