Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്നും എഴ് കോവിഡ് മരണം. 646 രോഗികള്‍, 1480 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്നും എഴ് കോവിഡ് മരണം. 646 രോഗികള്‍, 1480 രോഗമുക്തര്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 12789 പരിശോധനകളില്‍ 255 യാത്രക്കാരടക്കം 646 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെ 391 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത് എന്നത് ഖത്തര്‍ സ്വീകരിച്ച കോവിഡ് നിയന്ത്രണങ്ങളുടെ ഫലമാണ് . 1480 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 13925 ആയി.

ചികിത്സയിലായിരുന്ന 43. 45, 47, 54, 55 , 77, 81 പ്രായമുള്ള 7 പേരാണ് മരണപ്പെട്ടത്. ഇതോടെ മൊത്തം മരണ സംഖ്യ 472 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 764 ആയി. 8 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 341 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button