ബി റിംഗ് റോഡ് പദ്ധതി ഈ വര്‍ഷാവസനത്തോടെ പൂര്‍ത്തിയായേക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ദോഹയുടെ മധ്യഭാഗത്തുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി ബി റിംഗ് റോഡ് പദ്ധതി ഈ വര്‍ഷാവസനത്തോടെ പൂര്‍ത്തിയായേക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സൂചന നല്‍കി.
ബി റിംഗ് റോഡ് വികസിപ്പിക്കാനും ശേഷി വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതി സെന്‍ട്രല്‍ ദോഹയുടെ സുപ്രധാന മേഖലകളായ മുശൈരിബ്, അല്‍ മുന്‍തസ, അല്‍ കോര്‍ണിഷ്, അല്‍ സാദ്, ബിന്‍ മഹമൂദ് എന്നിവിടങ്ങളിലേക്കുള്ള ട്രാഫിക്കിനെ ബന്ധിപ്പിക്കുന്നതിനാല്‍ ബി റിംഗ് റോഡ് പദ്ധതിക്ക് വലിയ പ്രാധാന്യമാണ് വകുപ്പ് കല്‍പിക്കുന്നത്.
നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്, സൂഖ് വാഖിഫ്, അല്‍ ബിദ പാര്‍ക്ക് തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളും റുമൈല ഹോസ്പിറ്റല്‍ പോലുള്ള സേവന സൗകര്യങ്ങളും ബി-റിംഗ് റോഡ് ബന്ധിപ്പിക്കുന്നു.
ശേഷി വര്‍ദ്ധിപ്പിച്ച് ഓരോ ദിശയിലും പാതകളുടെ എണ്ണം 2 ല്‍ നിന്ന് 3 ലേക്ക് ഉയര്‍ത്തുകയും ഒനൈസ സ്ട്രീറ്റ് വികസിപ്പിക്കുകയും ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണ്