Breaking News
ഡോ. വണ്ടൂര്‍ അബൂബക്കറിന്റെ ഭാര്യ ഡോ. ഐഷാബി അബൂബക്കര്‍ നാട്ടില്‍ നിര്യാതയായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പരേതനായ ഡോ. വണ്ടൂര്‍ അബൂബക്കറിന്റെ ഭാര്യ ഡോ. ഐഷാബി അബൂബക്കര്‍ ബംഗളൂരില്‍ നിര്യാതയായി. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 10 വര്‍ഷത്തോളം ഖത്തര്‍ പ്രവാസിയായിരുന്നു. 2017ലാണ് ദോഹ വിട്ടത്.
മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന പരേതനായ ഡോ. അബൂബക്കറാണ് പിതാവ്. മാതാവ് ജമീല.
മെഹ്‌റിന്‍, ഷെറിന്‍ (ഓസ്‌ട്രേലിയ), ജൗഹര്‍ (ജര്‍മനി) എന്നിവര്‍ മക്കളും സലീല്‍ (അമേരിക്ക) ശഫീന്‍ (ഓസ്‌ട്രേലിയ), ഷായിസ് (ജര്‍മനി) എന്നിവര്‍ മരുമക്കളുമാണ്.
പരേതനായ ഡോ. സലീം, റഷീദ, അഷ്‌റഫ്, നസീം സലാഹ്, ലൈല, ഷഫീഖ്, ഡോ. സക്കീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
മാര്‍ച്ച് 5നാണ് ഡോ. വണ്ടൂര്‍ അബൂബക്കര്‍ ഇഹലോക വാസം വെടിഞ്ഞത്.