ഡോ. ഇനാസ് അല്‍ കുവാരി ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ കൗണ്‍സിലില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ലബോറട്ടറി മെഡിസിന്‍, പാത്തോളജി വിഭാഗം അധ്യക്ഷ ഡോ. ഇനാസ് അല്‍ കുവാരി ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്റെ പ്രശസ്തമായ സയന്റിഫിക് കൗണ്‍സിലിലേക്കാണ് ഡോ. ഇനാസ് തിരഞ്ഞെടുക്കപ്പെട്ടത്.
കാന്‍സര്‍ ഗവേഷണത്തില്‍ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുല്ള ലോകാരോഗ്യ സംഘടനയുടെ പ്രത്യേക കാന്‍സര്‍ ഏജന്‍സിയാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (IARC). ഇതിന് 27 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളുണ്ട്.
ഡോ. അല്‍ കുവാരിയുടെ കാലാവധി നാല് വര്‍ഷമായിരിക്കും, ഖത്തറില്‍ നിന്ന് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാളാണ് അവര്‍. ഫ്രാന്‍സിലെ ലിയോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിലെ ആറ് പുതിയ അംഗങ്ങളില്‍ ഒരാളാണ് അവര്‍.
ഐഎആര്‍സിയുടെ ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭരണസമിതിക്ക് ഉപദേശം നല്‍കുകയും ചെയ്യുകയാണ് കൗണ്‍സിലിലെ അംഗങ്ങളുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍.