Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 117 കോവിഡ് കേസുകള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 117 കോവിഡ് കേസുകള്‍ മാത്രം. രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് രാജ്യം മെല്ലെ സാധാരണ നിലയിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകളാണ് ഏതാനും ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15412 പരിശോധനകളില്‍ 45 യാത്രക്കാര്‍ക്കടക്കം 117 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 72 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

246 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2209 ആയി.

80 വയസ്സുള്ള ഒരാള്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 577 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 74 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 155 ആയി. 4 പേരാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 87 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button