Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

റാസ്‌ലഫാന്‍ തുറമുഖം വഴി നിരോധിത ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം തുറമുഖ കസ്റ്റംസ് പൊളിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : റാസ്‌ലഫാന്‍ തുറമുഖം വഴി വലിയ തോതില്‍ നിരോധിത ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം തുറമുഖ കസ്റ്റംസ് പൊളിച്ചു. റാസ്‌ലഫാന്‍ തുറമുഖത്തെത്തിയ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് 9600 നിരോധിത ഗുളികകള്‍ പിടിച്ചെടുത്തതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് വ്യാഴാഴ്ച ട്വീറ്റില്‍ അറിയിച്ചു.

യാത്രക്കാരന്റെ ലഗേജിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പൊളിച്ചത്. കസ്റ്റംസ് യാര്‍ഡിലെത്തിയപ്പോള്‍ പരിശോധന ഉദ്യോഗസ്ഥര്‍ ബാഗില്‍ വലിയ തോതില്‍ നിരോധിത ഗുളികകള്‍ കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button