Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എം.ഇ.എസ് സ്‌ക്കൂള്‍ മുന്‍ അധ്യാപകന്‍ നാട്ടില്‍ നിര്യാതനായി

സ്വന്തം ലേഖകന്‍

ദോഹ : എം.ഇ.എസ് സ്‌ക്കൂള്‍ മുന്‍ മാത്‌സ് അധ്യാപകനായിരുന്ന പ്രൊഫ. എസ്. ശംസുദ്ദീന്‍ നാട്ടില്‍ നിര്യാതനായി. 74 വയസ്സായിരുന്നു. ആലുവ തായ്ക്കാട്ടുകരയില്‍ പരേതരായ തുണ്ടത്തില്‍ ടി.കെ സെയ്ത് മുഹമ്മദിന്റെയും ഉമൈറത്തിന്റെയും മകനാണ്.

കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജ്, മമ്പാട് എം.ഇ.എസ് കോളേജ്, നൈജീരിയയിലെ കോംപ്രി ഹെന്‍സീവ് ഹൈസ്‌ക്കൂള്‍, ദുബൈ ഓക്‌സ്‌ഫോര്‍ഡ് സ്‌ക്കൂള്‍, ജെംസ് സ്‌ക്കൂള്‍ ദുബൈ, അജ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ദുബൈ കാംബ്രിഡ്ജ് സ്‌ക്കൂള്‍ എന്നിവടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

പൊന്നാനി ഉത്താങ്ങാനകത്ത് ബുഷ്‌റ, ഡോ. ബഷ്‌നീന്‍ (സാമ ഹോസ്പിറ്റല്‍ ഡല്‍ഹി) അഹമ്മദ് ഷഹീന്‍ (ദുബൈ) എന്നിവര്‍ മക്കളും ഡോ. ഷാസിയ (ജെയിന്‍ ക്ലിനിക്ക് ഡല്‍ഹി, റജീന (തൃശ്ശൂര്‍) എന്നിവര്‍ മരുമക്കളുമാണ്.

Related Articles

Back to top button