Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഓഗസ്റ്റ് 6 മുതല്‍ അഞ്ച് ദിവസത്തേക്ക് കോര്‍ണിഷ് സ്ട്രീറ്റ് താല്‍ക്കാലികമായി അടക്കുമെന്ന് അശ്ഗാല്‍

ദോഹ : ഓഗസ്റ്റ് 6 മുതല്‍ അഞ്ച് ദിവസത്തേക്ക് കോര്‍ണിഷ് സ്ട്രീറ്റ് താല്‍ക്കാലികമായി അടക്കുമെന്ന് അശ്ഗാല്‍. ആഗസ്റ്റ് 6ന് 12 മണിമുതല്‍ ആഗസ്റ്റ് 10, 5 മണി വരെയായാണ് അടക്കുന്നത്. കോര്‍ണിഷ് വികസനവുമായി ബന്ധപ്പെട്ട ചില കണ്‍സ്ട്രക്ഷന്‍ ജോലികളുടെ പൂര്‍ത്തീകരണത്തിനാണ് അടക്കുന്നത്.

സ്‌ക്കൂള്‍ അവധിക്കാലത്ത് ആസുത്രണം ചെയ്ത ട്രാഫിക് നിയന്ത്രണത്തില്‍ കോര്‍ണിഷ് സ്ട്രീറ്റ് അടക്കലിന് പുറമെ അല്‍ ബിദ പാര്‍ക്ക്, അല്‍ ദിവാന്‍ സ്ട്രീറ്റ്, അല്‍ റുമൈല, ഗ്രാന്റ് ഹമദ് സ്ട്രീറ്റ് (ബാങ്ക് സ്ട്രീറ്റ്) എന്നിവക്ക് ചുറ്റുമുള്ള സ്ട്രീറ്റുകളും ഉള്‍പെടുന്നു. അടച്ച റോഡുകളില്‍ കാല്‍നട യാത്രക്കാരെ അനുവദിക്കും.

 

 

Related Articles

Back to top button