Breaking News
ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍
ദോഹ : ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18668 പരിശോധനകളില്‍ 60 യാത്രക്കാര്‍ക്കടക്കം 172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് മൊത്തം മരണ സംഖ്യ 601 ആണ്. 97 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1885 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 69 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരാളെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. 24 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.