Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ.സി.സി സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി

അഫ്‌സല്‍ കിളയില്‍ :-

ദോഹ : സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികം ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. അശോക ഹാളില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ഡോ. അല്‍പന മിത്തല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.

ഐ.സി.സിയില്‍ അഫിലിയേറ്റ് ചെയ്ത മായെസ്‌ട്രോ ആര്‍ട്‌സ്, തെലുങ്ക് കലാ സമിതി, സംസ്‌കൃതി ഖത്തര്‍, ടി.ജി.എസ്, മഹാരാഷ്ട്ര മണ്ഡല്‍ ഖത്തര്‍, ബാംഗിയ പരിഷത്ത് ഖത്തര്‍, പാലക്കാടന്‍ നാട്ടരങ്ങ്, ഗള്‍ഫാര്‍ അല്‍ മിസ്‌നദ് എഞ്ചിനിയറിംഗ്, തെലുങ്കാന ജാഗ്രൂതി ഖത്തര്‍, സമന്വയം, കര്‍ണാടക സംഘ ഖത്തര്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ്, ആഞ്ജലീന പ്രേമലത, ഹേമന്ദ് ദിവേദി, ക്യാപ്റ്റന്‍ മോഹന്‍ അറ്റ്‌ല, സുമന്‍ സോങ്കര്‍, ഡോ. സോന സുമന്‍ എന്നിവര്‍ സംബന്ധിച്ചു.

ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേലു, മാനേജിംഗ് കമ്മിറ്റിയംഗമായ അനീഷ് ജോര്‍ജ് മാത്യു, മറ്റു അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button