
Breaking News
ഖത്തറില്‍ ഇന്ന് 147 കോവിഡ് രോഗികള്‍, 197 രോഗമുക്തര്‍
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20646 പരിശോധനകളില്‍ 35 യാത്രക്കാരും 112 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 197 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1983 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 63 ആയി. ഒരാളെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 20 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.