Breaking News
ഖത്തറില്‍ ഇന്നും രോഗികളേക്കാള്‍ രോഗമുക്തര്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22533 പരിശോധനകളില്‍ 34 യാത്രക്കാരും 56 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 90 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 166 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1358 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 57 ആയി. 2 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 16 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.