Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വിജയമന്ത്രങ്ങള്‍ ഏറ്റുവാങ്ങി സംരംഭക പ്രമുഖര്‍

ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങള്‍ ഏറ്റുവാങ്ങി സംരംഭക പ്രമുഖര്‍. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സംരംഭകരായ ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വിനോദ് കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. സാദിഖ് മോന്‍, ഡ്രീം ഫൈവ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആലു കെ മുഹമ്മദ്, അശ്വതി ചിപ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഇളവരശി ജയകാന്ത്, ജീവന്‍ ടി.വി ഖത്തര്‍ റിപ്പോര്‍ട്ടര്‍ റോബിന്‍ ടി ജോര്‍ജ്, ആഗോള വാര്‍ത്ത എഡിറ്റര്‍ മുജീബ് റഹ്‌മാന്‍ കരിയാടന്‍, മംഗളം ഖത്തര്‍ റിപ്പോര്‍ട്ടര്‍ ശഫീഖ് അറക്കല്‍ തുടങ്ങിയവര്‍ ഗ്രന്ഥകാരനില്‍ നിന്നും ഏറ്റുവാങ്ങി.

കോവിഡ് കാലത്ത് കേരളത്തിനകത്തും പുറത്തും ഓളങ്ങള്‍ സൃഷ്ടിച്ച ശ്രദ്ധേയമായ പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് ഏറ്റുവാങ്ങിയത്. പുസ്തകത്തിന്റെ അഞ്ച് ഭാഗങ്ങള്‍ ഷാര്‍ജാ പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. ലിപി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Related Articles

Back to top button