ഒരുമ എടക്കുളം ഖത്തര്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സന്നദ്ധ രക്ത ദാനം മഹാദാനം എന്ന സന്ദേശവുമായി പോറ്റമ്മ നാടിനോട് ഐഖ്യദാര്‍ഡ്യം പ്രകടിപ്പിച്ചികൊണ്ടു എടക്കുളക്കാരുടെ ജനകീയ കൂട്ടായ്മയായ ഒരുമ എടക്കുളം ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് നടത്തി. ദോഹ ഹമദ് ഹോസ്പിറ്റല്‍ പരിസരത്തുള്ള ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്റര്‍ പുതിയ ബ്ലോക്കില്‍ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചു നടത്തിയ ക്യാമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സമയം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയാണ് അംഗങ്ങളെ ക്യാമ്പില്‍ എത്തിച്ചത്. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ക്യാമ്പ് ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെ നീണ്ടുനിന്നു.
പ്രസിഡന്റ് സകീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഒരുമയുടെ പ്രവര്‍ത്തങ്ങളെ സംബന്ധിച്ചു മുഖ്യ രക്ഷാധികാരി മുസ്തഫ എംവി വിവരിച്ചു. ഐ സി ബി ഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കേരള ലോക സഭ അംഗം അബ്ദു റഊഫ് കൊണ്ടോട്ടി മുഖ്യാതിഥി ആയിരുന്നു. കെ കെ ഉസ്മാന്‍,ഫൈസല്‍ മൂസ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി .
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നാസികിന്റെ മേല്‍നോട്ടത്തില്‍ ഭാരവാഹികളായ ജലീല്‍, പ്രജിത്, ഷൌക്കത്ത്, അസ്ലം, ഷബാദ് എംപി, നൗഷാദ്, രവി കരുണ, ഖാലിദ് സലാം, സന്ദീപ്, ജഗദീഷ്, ഷബാദ് ബക്കര്‍, ആഷിക്, ഷഫീദ്,സലിം പൂക്കാട്, മുഖ്ബില്‍, റാഫി വളപ്പില്‍, ഹുസ്സൈൻ അബൂബക്കർ എന്നിവര്‍ നേതൃത്വം നല്‍കി.
ഒരുമ ജനറല്‍ സെക്രെട്ടറി സാജിദ് ബക്കര്‍ സ്വാഗതവും ട്രഷറര്‍ മന്‍സൂര്‍ അലി നന്ദിയും പറഞ്ഞു.