ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി.ഇരുമ്പ് കഷ്ണങ്ങള്‍ക്കുള്ളില്‍ നിറച്ച് റഫ്രിജറേറ്റര്‍ ട്രക്കിന്റെ എഞ്ചിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയത്.
പിടികൂടിയതിന്റെ വീഡിയോ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് ട്വിറ്ററില്‍ പങ്കുവെച്ചു.
രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഉപകരണങ്ങളുപയോഗിച്ച് കള്ളക്കടത്ത് പ്രതിരോധിക്കുന്നതിനുള്ള പരിശീലന പരിപാടികളാണ് നല്‍കുന്നത്. യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് മനസിലാക്കാനും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. അതിനാല്‍ പിടിക്കപ്പെട്ട് ജീവിതം നശിപ്പിക്കാതെ ഇത്തരം പ്രവണതളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.