Archived Articles

പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല, പ്രവാസികള്‍ക്കുളള 7 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഇന്നു മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്ന പ്രവാസികള്‍ 7 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ പാലിക്കണമെന്ന വ്യവസ്ഥ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നു. പല വിമാന കമ്പനികളും ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. നാട്ടിലെത്തിയ ശേഷം 7 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും എട്ടാം ദിവസം പി.സി. ആര്‍. പരിശോധന നടത്തി ഫലം എയര്‍സുവിധയില്‍ അപ് ലോഡ് ചെയ്യണമെന്നുമാണ് ഇന്‍ഡിഗോ യാത്രക്ക് നല്‍കുന്ന നിര്‍ദേശം.


പ്രവാസികളുടെ ന്യായമായ അവകാശങ്ങളോട് മുഖം തിരിക്കുന്ന അധികൃതരുടെ സമീപനം ഏറെ നിരാശജനകമാണ് .

Related Articles

Back to top button
error: Content is protected !!