കള്‍ച്ചറല്‍ ഫോറം പാലക്കാട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: കള്‍ച്ചറല്‍ ഫോറം പാലക്കാട് 2022-23 കാലയളവിലേക്കുള്ള പുതിയ പ്രസിഡന്റായി റാഫിദ് പുതുക്കോടിനെയും ജനറല്‍ സെക്രട്ടറിയായി അബൂബക്കര്‍ പട്ടാമ്പിയെയും തെരഞ്ഞടുത്തു. യൂസുഫ് പുലാപ്പറ്റ, മുഹ്‌സിന്‍ ആലത്തൂര്‍, മുഫീദ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ട്രഷററായി ഷിബിലി ആലത്തൂരിനെയും തിരഞ്ഞെടുത്തു. നസീമ ടീച്ചര്‍, ശരീഫ് പാഷ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.ഉസ്മാന്‍ പുലാപ്പറ്റ, അഹദ് പട്ടാമ്പി എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
വിവിധ വകുപ്പുകളായ പി.ആര്‍ ആന്‍ഡ് മീഡിയ അബൂബക്കര്‍ പട്ടാമ്പി,സംഘടന,കലാ-സാംസ്‌കാരികം യൂസുഫ് പുലാപ്പറ്റ,അക്കാദമിക്, കറന്റ് അഫേഴ്‌സ് മുഹ്‌സിന്‍,വുമണ്‍ എംപവര്‍മെന്റ് മുഫീദ,കമ്യൂണിറ്റി സര്‍വീസ് ശരീഫ് പാഷ,ഹെല്‍ത്,സ്‌പോര്‍ട്‌സ് ഉസ്മാന്‍ പുലാപ്പറ്റ,അഡ്മിന്‍ ,ഡോക്യമെന്റേഷന്‍ അബ്ദുല്‍ അഹദ് എന്നിവര്‍ക്കു കീഴിലായിരിക്കും.
കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംസ്ഥാന സെക്രട്ടറി ഷറഫുദ്ധീന്‍ വടക്കാങ്ങര, സംസ്ഥാന കമ്മറ്റിയംഗം ഷാഹിദ് ഓമശ്ശേരി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
—