
Archived Articles
ഖത്തറില്‍ ഈ സീസണിലെ ഏറ്റവും ശക്തമായ തണുപ്പ് ഈ ആഴ്ച അനുഭവപ്പെട്ടേക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഈ സീസണിലെ ഏറ്റവും ശക്തമായ തണുപ്പിന് ഈ ആഴ്ച സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ താപനില എട്ട് ഡിഗ്രി വരെ താഴുമെന്നും രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളില്‍ എട്ട് ഡിഗ്രിയെക്കാള്‍ കുറവ് തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് മൂലം പൊടിക്കാറ്റിനും സാധ്യതയുണ്ട്. വേലിയേറ്റം പത്ത് അടി വരെ ഉയരാം. ദൂരക്കാഴ്ച കുറയും. പ്രതികൂല കാലാവസ്ഥ തരണം ചെയ്യാന്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അഭ്യര്‍ത്ഥിച്ചു.