Uncategorized

എക്സ്പോ 2023 ദോഹയിലെ ഖത്തര്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ പവലിയന് ഗിന്നസ് റെക്കോര്‍ഡ്

ദോഹ: എക്സ്പോ 2023 ദോഹയിലെ ഖത്തര്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ പവലിയന് ഗിന്നസ് റെക്കോര്‍ഡ്. ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും നീളമുള്ള സ്വതന്ത്ര കോണ്‍ക്രീറ്റ് ടവര്‍ നിര്‍മിച്ചാണ് പവലിയന്‍ ലോക റെക്കോര്‍ഡ് നേടിയത്. 170 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 12.4 മീറ്റര്‍ ഉയരത്തിലാണ് പവലിയന്റെ നിര്‍മാണം.

ഓരോ നിരയിലും ഏഴ് ഇഷ്ടികകള്‍ ഉപയോഗിച്ച് പത്ത് ലെവലുകള്‍ അടങ്ങുന്ന ഗോപുര മാതൃകയിലാണ് പവലിയന്റെ രൂപകല്‍പന. ഖത്തറിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കമ്പനികള്‍ക്കും സാങ്കേതിക മേഖലയിലെ സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനുള്ള സംവിധാനമാണ് എക്സ്പോ 2023 ദോഹ പവലിയനിലൂടെ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന്റെ പ്രതീകം മാത്രമല്ല, സാങ്കേതിക മേഖലയിലെ ഖത്തറിന്റെ മികവ് കൂടിയാണിതെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നായി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!