Archived Articles
ബൂസ്റ്റര്‍ ഡോസ് ഗുരുതരമായ അണുബാധയില്‍ നിന്നും 90 % സുരക്ഷിതത്വം നല്‍കും
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡിന്റെ വിവിധ വകഭേദങ്ങള്‍ വ്യാപിക്കുകയും നിരവധി പേര്‍ രോഗബാധിതരാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ അര്‍ഹരായവരൊക്കെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിക്കുന്നു.
രണ്ടാമത് ഡോസ് വാക്‌സിനെടുത്ത് 6 മാസം കഴിയുന്നതോടെ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി നഷ്ടപ്പെടാമെന്നാണ് പഠനങ്ങളൊക്കെ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കോവിഡിനെ പ്രതിരോധിക്കുവാനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗമാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍.
ബൂസ്റ്റര്‍ ഡോസ് ഗുരുതരമായ അണുബാധയില്‍ നിന്നും കോവിഡ് മരണത്തില്‍ നിന്നും 90 % സുരക്ഷിതത്വം നല്‍കും . അതുപോലെ തന്നെ സാധാരണ അണുബാധയില്‍ നിന്നും 75 ശതമാനം സുരക്ഷിതത്വവും ബൂസ്റ്റര്‍ ഡോസ് നല്‍കും.