ശൈഖ് മൂസ്സക്ക് ഫോക് ഖത്തര്‍ യാത്രയയപ്പ് നല്‍കി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ . ഹൈദൂസിന്റെയും,ചാവിയുടെയും ഹൃദയങ്ങളിലേക്ക് ഗോളടിച്ച പയ്യോളിക്കാരന്‍ ശൈഖ് മൂസക്ക് ഫോക് ഖത്തര്‍ യാത്രയയപ്പ് നല്‍കി . കോഴിക്കോട് ജില്ലയുടെ, സര്‍വോപരി മലയാളികളുടെ അഭിമാനമായ ശൈഖ് മൂസക്ക് കോഴിക്കോട് ജില്ലയുടെ ജനകീയ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് അഥവാ ഫോക് ഖത്തര്‍ കഴിഞ്ഞ ദിവസം ഐ സി സി ഹാളില്‍ ഹാളില്‍ വെച്ചാണ് എല്ലാവിധ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വിപുലമായ യാത്രയപ്പ് നല്‍കിയത്.
ഐ സി സി പ്രസിഡണ്ട് പി.എന്‍. ബാബു രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അഡ്മിനും ഫോക് സ്‌പോര്‍ട്‌സ് വിഭാഗം രക്ഷാധികാരിയുമായ അബ്ദുല്‍ അസീസ് , കെ കെ വി മുഹമ്മദ് അലി, അന്‍വര്‍ ബാബു, മുസ്തഫ എലത്തൂര്‍, ശരത് നായര്‍ , അഡ്വ: റിയാസ് നറുവില്‍, റിയാസ് ബാബു , സാജിത് ബക്കര്‍ , രഞ്ജിത്ത് ചാലില്‍ , സമീര്‍ നരന്‌ഗോളി, സെനിത് കേളോത്ത്, സലീം കോയിശ്ശേരി , ബിജു സി കെ, മുജീബ് കോയിശ്ശേരി, റിയാസ് മനാട്ട്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
വെസ് പ്രസിഡണ്ട് ഫൈസല്‍ മൂസ്സ അധ്യക്ഷ്യം വഹിച്ചു. ജനറല്‍സെക്രട്ടറി സിക്രട്ടറി വിപിന്‍ ദാസ് സ്വാഗതവും സിക്രട്ടറി സിറാജ് ചിറ്റാരി നന്ദിയും പറഞ്ഞു .
ഖത്തര്‍ സ്വദേശിയരില്‍ നിന്നും കളിക്കാരില്‍ നിന്നും ലഭിച്ച പിന്തുണയും സ്‌നേഹവും യോഗത്തില്‍ മൂസ്സ പി പി അനുസ്മരിച്ചു. ഫുട്ബാള്‍ ഒഫീഷ്യല്‍സില്‍ നിന്നും ലഭിച്ച ആദരവ് പോലെതന്നെ തനിക്കു എന്നും പ്രിയപ്പെട്ടതും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റിയതുമാണ് സ്വന്തം ജില്ലക്കാരില്‍ നിന്നും ലഭിച്ച ഈ ആദരവ് എന്നും മറുമൊഴിയില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷമായി ഖത്തറിന്റെ ചാമ്പ്യന്‍ ക്ലബ്ബായ അല്‍ സദ്ദിന്‍െ എല്ലാമെല്ലാമായ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പയ്യോളി -അയനിക്കാട് സ്വദേശിയായ പി.പി മൂസ എന്ന ശൈഖ് മൂസ കാല്‍നൂറ്റാണ്ട് പിന്നിട്ട സേവനം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ് . ഖത്തറിലെ ഫുട്ബോള്‍ താരങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് കീഴടക്കിയ ശൈഖ് മൂസക്ക് ഈയിടെ ഖത്തറിലെ ദേശീയ ഫുട്ബാള്‍ താരങ്ങള്‍ യാത്രയപ്പ് നല്‍കിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.