Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന് ഉജ്വല തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ടൂറിസവും ഖത്തര്‍ ബിസിനസ് ഇവന്റ്സ് കോര്‍പ്പറേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉജ്വല തുടക്കം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം അന്തര്‍ദേശീയ മുന്‍നിര വാച്ച്, ജ്വല്ലറി ബ്രാന്‍ഡുകളും ഖത്തറി ഡിസൈനര്‍മാരും പങ്കെടുക്കുന്ന പ്രദരര്‍ശനം ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനച്ചടങ്ങില്‍  ഷെയ്ഖുമാരും മന്ത്രിമാരും, അംബാസിഡര്‍മാരും വ്യവസായപ്രമുഖരുമടക്കം നിരവധി പേര്‍ സംബന്ധിച്ചു.

33000 ചതുരശ്ര വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന പ്രദര്‍ശനം മുപ്പതിനായിരത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ആഡംബര ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഒരു ആഗോള പ്ലാറ്റ്ഫോമാണ് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ . ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.

Related Articles

Back to top button