
ഖത്തര്‍ സ്റ്റാര്‍സ് ലീഗ് കിരീടം അല്‍ സദ്ദിന്
റഷാദ് മുബാറക്
ദോഹ. കാല്‍പന്തുകളിയാരൈധകരെ ആവേശത്തിലാക്കി പതിനാറാമത് തവണയും ഖത്തര്‍ സ്റ്റാര്‍സ് ലീഗ് കിരീടം ചൂടി അല്‍ സദ്ദ്.
ഇന്നലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ അല്‍ ദുഹൈലിനെതിരെ 1-1 ന് സമനില വഴങ്ങിയതിനെ തുടര്‍ന്നാണ് 2021-2022 ലെ ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് ചാമ്പ്യന്മാരായി അല്‍ സദ്ദ് കിരീടം ചൂടിയത്.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഫാല്‍ക്കണ്‍ ഷീല്‍ഡ് അ്ല്‍ സദ്ദ് ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദൂസിനും ഗോള്‍കീപ്പര്‍ സഅദ് അല്‍ ഷീബിനും അവരുടെ തട്ടകത്തില്‍ വെച്ച് സമ്മാനിച്ചപ്പോള്‍ കളിക്കാരും ടീം ഒഫീഷ്യലുകളും ആരാധകരും ആഹ്‌ളാദഭരിതരായി.
അല്‍ സദ്ദിന്റെ പതിനാറാമത് ഖത്തര്‍ സ്റ്റാര്‍സ് കിരീടവും എഴുത്തി ഏഴാമത് ഓവറോള്‍ ടൈറ്റിലുമാണിത്.