
ഖത്തറിലെ പ്രവാസിസംഘടനയായ നോർവ ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഏഷ്യൻ മെഡിക്കൽസുമായി സഹകരിച്ചുകൊണ്ടു നോർവയുടെ അംഗങ്ങൾക്ക് വേണ്ടിയുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഫെബ്രുവരി 25 ആം തീയതി വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെ നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ശ്രീ വിനോദ് നായർ നിർവഹിച്ചു. നോർവ പ്രസിഡന്റ് നിഖിൽ ശശിധരൻ ആദ്യക്ഷനായ ചടങ്ങിൽ ശ്രീമതി സൗമ്യ സ്വാഗതം ആശംസിച്ചു. ഏഷ്യൻ മെഡിക്കൽസ് പ്രതിനിധി ശ്രീ വിനു ജോസഫ്, മുൻ നോർവ പ്രസിഡന്റ് ശ്രീ സഫീർ മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ നിസ്സാം അബ്ദുൾ സമദ്, ഗിരീഷ് നായർ, സിജി ഹുസൈൻ, അജി മണി, ശിവൻ കോവൂർ, ശാരിക, ഹമിദ് മജിദ്, രാഹുൽ രാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് സ്ത്രീകളും കുട്ടികളും ഉൾപ്പടെ 100 ഓളം പേർ ഉപയോഗപ്പെടുത്തി