Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, 497 പേര്‍ പിടിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 497 പേരെ ആഭ്യന്തര മന്ത്രാലയം പിടി കൂടി. 479 പേരെ മാസ്‌ക് ധരിക്കാത്തതിനും 18 പേരെ മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാത്തതിനുമാണ് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്‌ളിക് പ്രൊസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ് .

ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ജൂലൈ 7 മുതല്‍ എല്ലാ അടഞ്ഞ പൊതു സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ് . അതുപോലെ തന്നെ പുറത്തിറങ്ങണമെങ്കില്‍ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യുകയും ആരോഗ്യ സ്റ്റാറ്റസ് പച്ചയാവുകയും വേണം.
വരും ദിവസങ്ങളിലും വ്യാപകമായ പരിശോധനകളുണ്ടാകുവാന്‍ സാധ്യതയുള്ളതില്‍ എല്ലാവരും ജാഗ്രത പാലിക്കണം.

Related Articles

Back to top button