Uncategorized

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കുറയും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കുറയും. ഖത്തര്‍ എനര്‍ജി മാര്‍ച്ച് മാസത്തെ പെട്രോള്‍ ഡീസല്‍ വിലകള്‍ ഇന്ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം പെട്രോള്‍ ലിറ്ററിന് 2 റിയാലായി കുറയും. നിലവില്‍ ഇത് 2.05 റിയാലാണ്. സൂപ്പര്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല ഫെബ്രുവരിയിലെ അതേ വിലയായ ലിറ്ററിന് 2.10 റിയാല്‍ എന്നത് തുടരും. ഡീസല്‍ വിലയിലും മാറ്റമില്ല. ഡീസല്‍ ലിറ്ററിന് 2.05 ആയിരിക്കും.

 

Related Articles

Back to top button
error: Content is protected !!