Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഐ.എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

ദോഹ. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രവാസി സംഘടനയായ ഇന്ത്യന്‍ മയ്‌നോരിട്ടീസ് കല്‍ച്ചറല്‍ സെന്റര്‍ ‘പ്രവാസ ജീവിത മുന്നേറ്റം ആദര്‍ശ രാഷ്ട്രീയ കരുത്തോടെ’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.

ജാബിര്‍ ബേപ്പൂര്‍ ഹാരിസ് കൂളിയങ്കാലിനു ആദ്യ മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ ഏരിയകളായി തിരിച്ചാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന്നായി മന്‍സൂര്‍ പി.എച്ച് , ശംസുദ്ധീന്‍ വില്യപ്പിള്ളി, മുബാറക്ക് നെല്ലാളി, മുനീബ് കാസര്‍ഗോഡ്, ഹനീഫ് നന്ദി, ജബ്ബാര്‍ ഇരിക്കൂര്‍ എന്നിവരെ ചുമതതലപ്പെടുത്തി.

പ്രസിഡണ്ട് ഇല്ല്യാസ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ കബീര്‍ സ്വാഗതവും സിയാദ് മാട്ടൂല്‍ നന്ദിയും പറഞ്ഞു
കൂടുതല്‍ വിവരങ്ങള്‍ക്ക് 66406359, 66265300, 6610949 എന്നി നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്.

Related Articles

Back to top button