Breaking News
ഖത്തറില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ :ഖത്തറില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധന . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20257
പരിശോധനകളില്‍ 9 യാത്രക്കാര്‍ക്കടക്കം 164 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 155 പേര് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ് .
164 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1174 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 29 പേര് ആശുപത്രിയിലും ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്