Breaking News
ലുസൈല്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ നാളെ തുറക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ലുസൈല്‍ ട്രാം ശൃംഖലയുടെ ഓറഞ്ച് ലൈനിലെ ലുസൈല്‍ സെന്‍ട്രല്‍ സ്റ്റേഷ നാളെ 2022 ഏപ്രില്‍ 9 മുതല്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി തുറന്നുകൊടുക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
ഈ വര്‍ഷം ആദ്യം ലുസൈല്‍ ട്രാമിന്റെ പ്രിവ്യൂ സേവനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ആരംഭിച്ച ഓറഞ്ച് ലൈനിലെ മറ്റ് ആറ് സ്റ്റേഷനുകള്‍ക്കൊപ്പം നാളെ മുതല്‍ ലുസൈല്‍ സെന്‍ട്രല്‍ സ്റ്റേഷനും സേവനത്തിലുണ്ടാകും.
ട്രാം ലുസൈല്‍ ഓറഞ്ച് ലൈന്‍ പ്രിവ്യൂ സര്‍വീസ് സ്റ്റേഷനുകളില്‍ മറീന, മറീന പ്രൊമെനേഡ്, യാച്ച് ക്ലബ്, എസ്പ്ലനേഡ്, എനര്‍ജി സിറ്റി സൗത്ത്, ലെഗ്‌തൈഫിയ എന്നിവയാണുള്ളത്.
ലുസൈല്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ അടുത്തുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളിലുള്ളവര്‍ക്കും പ്ലേസ് വെന്‍ഡോം മാളില്‍ വരുന്നവര്‍ക്കും ഏറെ സഹായകമാകും.