ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ഇഫ്താര്‍ സംഗമം
അമാനുല്ല വടക്കാങ്ങര
ദോഹ. ഒഐസിസി ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓള്‍ഡ് ഐഡില്‍ സ്‌കൂളില്‍ വച്ച് ഇഫ്താര്‍ സംഗമം നടത്തി. ഇന്‍കാസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കുരുവിള ജോര്‍ജ് അധ്യക്ഷത വഹിച്ചു അബ്ദുല്‍ മജീദ് ഹുദവി റംസാന്‍ സന്ദേശം നല്‍കി.
ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, ജുട്ടാസ് പോള്‍, ഇന്‍കാസ് വൈസ് പ്രസിഡന്റമാരായ അന്‍വര്‍ സാദത്ത്,നിയാസ് ചെരിപ്പത്ത്, വിപിന്‍ മേപ്പയൂര്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, ശ്രീജിത്ത് ആലപ്പുഴ, സൗെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.ഇഫ്താര്‍ വിരുന്നിന് ലിജു എബ്രഹാം മാമന്‍, രെഞ്ചു വെച്ചുച്ചിറ, ലിജു കുമ്പഴ, ചാള്‍സ് റാന്നി, ജിബി വര്‍ഗീസ് , നിതിന്‍, അലസ് പി മാത്യു, ബാലു, റ്റിജു തോമസ്,ഐസക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി