
Breaking News
ഖത്തറില്‍ 15 ലക്ഷത്തിലധികം പേര്‍ കോവിഡ് ബൂസ്റ്റര്‍ ഡോസെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഇതുവരെ 1532094 പേര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയം. ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ കാര്യക്ഷമമായി നടത്തിയതാണ് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുവാന്‍ സഹായകമായത്.
മൊത്തം 6753103 ഡോസ് വാക്‌സിനുകളാണ് ഖത്തര്‍ ഇതുവരെ നല്‍കിയത്. മൊത്തം ജനസംഖ്യയുടെ 89.2 ശതമാനവും ഖത്തറില്‍ കോവിഡ് വാക്‌സിനെടുത്തവരാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം കണക്കുകള്‍ സൂചിപ്പിക്കുന്നു.