Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പൊടിക്കാറ്റ് : സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പൊടിക്കാറ്റ് ശക്തമായതോടെ നിര്‍മ്മാണ സ്ഥലങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും കാലാവസ്ഥയും കാറ്റും നിരീക്ഷിക്കാനും തൊഴിലുടമകളോട് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

‘എല്ലാ തൊഴിലുടമകളും ജോലിസ്ഥലങ്ങളില്‍ സുരക്ഷാ നടപടിക്രമങ്ങള്‍ കണിശമായയി പാലിക്കണം. കാറ്റിന്റെ വേഗത മനസ്സിക്കാനും കാറ്റിന്റെ വേഗത അനുവദനീയമായ പരിധി കവിയുമ്പോള്‍ ക്രെയിന്‍ പ്രവര്‍ത്തനം നിര്‍ത്താനുംശ്രദ്ധിക്കണണമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം ഇന്‍സ്‌പെക്ടര്‍മാര്‍ ജോലിസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ശക്തമായ പൊടിക്കാറ്റിന് കുറവ് വന്നിട്ടുണ്ടെങ്കിലും പുതിയ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഈ വാരാന്ത്യം വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button