
കൊച്ചിയിലെ ഖത്തര്‍ വിസ സെന്ററില്‍ മെഡിക്കല്‍ ഫിറ്റ്‌നസിന്റെ പേരില്‍ നടത്തുന്ന അഴിമതി ഇല്ലാതാക്കാന്‍ ഇടപെടണം . ടി.എന്‍.പ്രതാപന്‍ എം.പി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലേക്ക് ജോലിക്ക് വരുന്നതിനുള്ള വിസ നടപടികളും മെഡിക്കലും പൂര്‍ത്തിയാക്കുന്നതിന് കേരളത്തിലുള്ള ഏക വിസ സെന്ററായ കൊച്ചിയിലെ ഖത്തര്‍ വിസ സെന്ററില്‍ മെഡിക്കല്‍ ഫിറ്റ്‌നസിന്റെ പേരില്‍ നടത്തുന്ന അഴിമതി ഇല്ലാതാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന്് ടി.എന്‍.പ്രതാപന്‍ എം.പി കേന്ദ്ര വിദേശ കാര്യ മന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടു.
കൊച്ചിയിലെ ഖത്തര്‍ വിസ സെന്ററുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എം.പിയുടെ ഇടപെടല്‍.
പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ അന്വേഷണം നടത്തി അടിയന്തിരമായ നടപടി സ്വീകരിക്കണമെന്ന് ടി.എന്‍.പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു.