Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഇന്‍കാസ് കുറ്റ്യാടി നിയോജക മണ്ഡലം രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

അമാനുല്ല വടക്കാങ്ങര

ദോഹ: ഡിജിറ്റല്‍ ഇന്ത്യയുടെ പിതാവും ഇന്ത്യന്‍ യുവത്വത്തിന് ദിശാ ബോധം നല്‍കിയ മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മെയ് 27 വെള്ളിയാഴ്ച ന്യു ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ നടക്കും.

രക്തം ദാനം ചെയ്യാന്‍ വരുന്നവര്‍ക്ക് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ ഹെല്‍ത്ത് ചെക്കപ്പ് കൗണ്ടര്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.കൂടാതെ അവരുടെ സൗജന്യകണ്‍സള്‍ട്ടേഷന്‍ കൂപ്പണ്‍ ,സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് കാര്‍ഡ് എന്നിവയും ലഭിക്കുന്നതാണ്.

രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍

https://tinyurl.com/incaskuttyadi എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ആവശ്യമുള്ളവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 30566786,66732264 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

Related Articles

Back to top button