
ഉപരാഷ്ട്രപതിയുടെ ഖത്തര്‍ സന്ദര്‍ശനം ജൂണ്‍ 4 മുതല്‍ 7 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യന്‍ ഉപരാഷ്ടപതി വെങ്കയ്യ നായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനം ജൂണ്‍ 4 മുതല്‍ 7 വരെയായിരിക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ആദ്യമായാണ് നായിഡു ഖത്തര്‍ സന്ദര്‍ശിക്കുന്നത്.ഇന്ത്യ-ഖത്തര്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 50 ആം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം.
മെയ് 30 മുതല്‍ ജൂണ്‍ 7 വരെ നടത്തുന്ന വിദേശപര്യടനത്തിന്റെ ഭാഗമായാണ് ഖത്തര്‍ സന്ദര്‍ശനം. ഖത്തറിന് പുറമെ ഗാബോണ്‍, സെനെഗല്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.