Uncategorized

ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി

ദോഹ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 59 ആം ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട് ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ച് ( വെസ്റ്റ് എനര്‍ജി സെന്റര്‍,ന്യൂ സ്‌പോര്‍ട്‌സ് സിഗ്‌നല്‍, അല്‍ സദ്ദ് ) രക്തദാന ക്യാമ്പ് നടത്തി.

ഐസിബിഎഫ്. ബീമാ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന പ്രവാസി ഇന്‍ഷുറന്‍സില്‍ പുതുതായി ചേരാനും നിലവിലുള്ളത് പുതുക്കാനുമുള്ള സൗകര്യവും നോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാനും പുതുക്കാനുമുള്ള സൗകര്യവും പ്രവാസി ക്ഷേമനിധിയില്‍ ചേരാനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.

ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ , നിയോജകമണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഇന്ത്യന്‍ എംബസി അപക്സ് ബോഡികളായ ഐ സി സി , ഐ സി ബി എഫ് സംഘടനാ ഭാരവാഹികള്‍ ,ഇന്‍കാസ് സീനിയര്‍ നേതാക്കള്‍ ,ഐ വൈ സി ഇന്റര്‍നാഷണല്‍ നേതാക്കള്‍ ,സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ ഉള്‍പ്പടെ ക്യാമ്പില്‍ സന്ദര്‍ശിച്ചു

Related Articles

Back to top button
error: Content is protected !!