Archived Articles
നിര്‍മാണ മേഖലയിലെ ഖത്തറിന്റെ കുതിച്ചുചാട്ടം തുടരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: നിര്‍മാണ മേഖലയിലെ ഖത്തറിന്റെ കുതിച്ചുചാട്ടം തുടരുന്നു. വിവിധ മേഖലകളിലെ ഖത്തറിന്റെ വളര്‍ച്ചക്കനുസൃതമായി രാജ്യത്ത് ഫാക്ടറികളും അനുബന്ധ സംരംഭങ്ങളും വികസിക്കുകയാണ്. 2021 ല്‍ രാജ്യത്ത് 60 പുതിയ ഫാക്ടറികളാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2022 ന്റെ ആദ്യപാദത്തില്‍ 23 പുതിയ ഫാക്ടറികള്‍ ആരംഭിച്ചതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
2021 ല്‍ 3,349 തൊഴിലാളികള്‍ക്കും ഈ വര്‍ഷം 1,550 പേര്‍ക്കും ഫാക്ടറികളില്‍ ജോലി ലഭിച്ചു.
2021 ല്‍ ഖത്തറില്‍ ഉത്പാദിപ്പിച്ച 845 പുതിയ ഉത്പന്നങ്ങളാണ് വിപണിയില്‍ ഇറങ്ങിയതെങ്കില്‍ 2022 മാര്‍ച്ച് വരെ 920 ഖത്തറി ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിയതായി മന്ത്രാലയം അറിയിച്ചു.
അഞ്ചു ഫാക്ടറികളില്‍ നിന്നായി 22 മെഡിക്കല്‍ ഉത്പന്നങ്ങളും രാജ്യത്ത് നിര്‍മിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി