
Archived Articles
റഫീഖ് മാര്‍ട്ട് ട്രേഡിംഗിന്റെ രണ്ട് ശാഖകള്‍ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ: റഫീഖ് മാര്‍ട്ട് ട്രേഡിംഗിന്റെ രണ്ട് ശാഖകള്‍ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. അല്‍ വക്ര, അല്‍ അസീസിയ എന്നിവിടങ്ങളിലെ റഫീഖ് മാര്‍ട്ട് ട്രേഡിംഗിന്റെ് ശാഖകളാണ് ഒരു മാസത്തേക്ക് അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമുള്ള നിര്‍ബന്ധിത ബുള്ളറ്റിന്‍ വിലകള്‍ പാലിക്കാത്തതും തത്വങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തതും കാരണം കമ്പനിയുടെ ഡെലിവറി ആപ്ലിക്കേഷനും ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിട്ടിരിക്കുകയാണെന്ന് മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.