
Archived Articles
കോവിഡ് കാലത്ത് 600 മില്യണിലധികം കോവിഡ് വാക്‌സിന്‍ സുരക്ഷിതമായെത്തിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് കാലത്ത് 600 മില്യണിലധികം കോവിഡ് വാക്‌സിന്‍ സുരക്ഷിതമായെത്തിച്ച് ഖത്തര്‍ എയര്‍വേയ്‌സ് .കോവിഡ് ഭീഷണി നിലനില്‍ക്കുകയും ജനങ്ങളാകെ പരിഭ്രാന്തരാവുകയും ചെയ്തകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 600 മില്യണ്‍ ഡോസിലധികം കോവിഡ് വാക്‌സിന്‍ ഖത്തര്‍ എയര്‍വേയ്‌സ് സുരക്ഷിതമായെത്തിച്ച് ഖത്തര്‍ എയര്‍വേയ്‌സ് ചരിത്രം കുറിച്ചു.
കോവിഡ് കാലത്ത് ഏറ്റവും കൂടുതലാളുകളെ നാടണയുവാന്‍ സഹായിച്ചതും ഖത്തര്‍ എയര്‍വേയ്‌സ് ആയിരുന്നു. അത്യാധുനിക സുരക്ഷ ക്രമീകരണങ്ങളും പ്രതിരോധ നടപടികളും സ്വീകരിച്ചാണ് ഖത്തര്‍ എയര്‍വേയ്‌സ് ഈ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്.