
Breaking NewsUncategorized
2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള നികുതി, കസ്റ്റംസ് ഇളവുകള്‍ക്ക് ഖത്തര്‍ കാബിനറ്റ് അംഗീകാരം
അമാനുല്ല വടക്കാങ്ങര
ദോഹ: 2022 ഫിഫ ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള നികുതി, കസ്റ്റംസ് ഇളവുകള്‍ സംബന്ധിച്ച കരട് തീരുമാനത്തിന് ഖത്തര്‍ കാബിനറ്റ് ബുധനാഴ്ച അമീരി ദിവാനില്‍ നടന്ന പതിവ് പ്രതിവാര യോഗത്തിന് അംഗീകാരം നല്‍കി.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം, തൊഴില്‍ സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള ദേശീയ സമിതി പുനഃസംഘടിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ക്കും സെലക്ടീവ് ടാക്സിനായി അധിക റീഫണ്ട് കേസുകള്‍ക്കും അംഗീകാരം നല്‍കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു