Uncategorized

ഖത്തര്‍ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ രാജ്യം

അമാനുല്ല വടക്കാങ്ങര

ദോഹ. സുസ്ഥിര വികസനവും ദീര്‍ഘവീക്ഷണവുമുള്ള ഖത്തര്‍ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ രാജ്യമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഖത്തര്‍ വാണിജ്യ വ്യവസായിക രംഗങ്ങളില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് സാധ്യതയൊരുക്കിയാണ് മുന്നേറുന്നത്. സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലും കാര്യമായ വളര്‍ച്ചാ സാധ്യതകള്‍ രാജ്യത്തിന് ഉണ്ടെന്നതാണ് ഖത്തറിനെ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ രാജ്യമാക്കുന്നത്.

മികച്ച വിദ്യാഭ്യാസം, ലോകോത്തര ആരോഗ്യ സംരക്ഷണം, സമാധാനപരമായ ജീവിതാന്തരീക്ഷം എന്നിവ ഖത്തറിന്റെ മുഖമുദ്രയാണ് .
2019-ല്‍ രൂപീകരിച്ച ഇന്റര്‍നാഷണല്‍ പ്രൊമോഷന്‍ ഏജന്‍സിയായ ഐപിഎ ഖത്തര്‍ ഖത്തറിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കുന്നു. 100 ശതമാനം ഉടമസ്ഥാവകാശം നല്‍കുന്ന ലൈസന്‍സിംഗ് പ്ലാറ്റ്ഫോമുകളും ഏക ജാലക സംവിധാനവുമൊക്കെ ഖത്തറിലെ നിക്ഷേപാന്തരീക്ഷം ആകര്‍ഷകമാക്കും.

ഖത്തറിലെ വാണിജ്യ വ്യവസായ മന്ത്രാലയം ചില മേഖലകളില്‍ 100 ശതമാനം ഉടമസ്ഥാവകാശം നല്‍കുന്നുണ്ട്. പ്രൊഫഷണല്‍ സേവനങ്ങള്‍ക്കായുള്ള ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററും ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റിയും വിദേശ നിക്ഷേപകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ സജ്ജമാണ് .

നിക്ഷേപകര്‍ക്ക് അവസരം നല്‍കുകയും അവരെ ശരിയായ ഷെയര്‍ഹോള്‍ഡര്‍മാരുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഖത്തറിന്റെ രീതി. ഖത്തര്‍ ദേശീയ ദര്‍ശനം 2030 ന് അനുസൃതമായി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഖത്തര്‍ നടത്തുന്നത്.

Related Articles

Back to top button
error: Content is protected !!