Uncategorized

മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ജൂണ്‍ 21 മുതല്‍ മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിക്കും

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ ജൂണ്‍ 21 മുതല്‍ മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമായും ഏഷ്യന്‍ ഭക്ഷണവിഭവങ്ങളിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രതിവാര പ്രമോഷനുകളും പ്രതിമാസ പ്രമോഷനുകളും എല്ലാം വിഭാഗം ഉപഭോക്താക്കളേയും ആകര്‍ഷിക്കും. മികച്ച ഉല്‍പന്നങ്ങള്‍ മിതമായ വിലക്ക് ലഭ്യമാക്കുകയെന്നതായിരിക്കും ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നയം .
ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പര്‍മാര്‍ക്കറ്റാണ് മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
മുശൈരിബില്‍ പഴയ ബേബി ഷോപ്പ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

പുതിയ ഷോറൂമും യൂറോപ്യന്‍ സ്‌റ്റൈലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ഡിസൈന്‍ ചെയ്തതാണെന്ന് മാനേജ്മെന്റ് അവകാശപ്പെട്ടു.

ഫാമിലി ഷോപ്പിംഗ് ഏറ്റവും ആസ്വാദ്യകരമായ അനുഭവമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഔട്ട്ലറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. 15000സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, പ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫൂട്വെയര്‍, ലൈഫ് സ്‌റ്റൈല്‍, പെര്‍ഫ്യൂം, ടെക്നോളജി, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉല്‍പന്നങ്ങള്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, ചൂരിദാര്‍ മെറ്റീരിയലിനും ഡിസൈനിഗിനും സ്റ്റിച്ചിഗിനുമുള്ള സൗകര്യവും കോസ്മറ്റിക് ഷോപ്പുകള്‍ തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും അദ്യത്തെ 3 ദിവസം ഓരോ എല്ലാ പര്‍ചേസിസും കേഷ് ഡിസ്‌കൗണ്ടുകളും എല്ലാ വിഭാഗത്തിലും സ്പഷ്യല്‍ വിലയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഫാമിലികള്‍ക്ക് ആയി ഹെന്ന, ഗെയിംസ്, ആര്‍ജെ. മുതലായ എന്റെര്‍ടൈമെന്റും ഉല്‍ഘാടനത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും എന്നു പ്രതിനിതികള്‍ അറിയിച്ചു

അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മായന്‍ ഹാജി സഹോദരന്‍മാരായ അമ്മദ് ഹാജി, അഷ്‌റഫ് ഹാജി എന്നിവര്‍ ചേര്‍ന്ന് 1983ല്‍ സൂഖ് ജാബറിലാണ് കമ്പനിയുടെ ഖത്തറിലെ ആദ്യത്തെ സംരംഭത്തിന് തുടക്കമിട്ടത്. ഇന്ന് അല്‍ റഹീബ് ഇന്റര്‍നാഷണലിന് കീഴില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഫാഷന്‍ ഔട്ട്ലറ്റുകള്‍, ഫര്‍ണിച്ചര്‍ ഓള്‍സൈല്‍ & റീട്ടെയില്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്.

അല്‍ റഹീബ് ഗ്രൂപ്പിന്റെ ഖത്തറിലെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് 2010 ജനുവരിയില്‍ ഐന്‍ ഖാലിദില്‍ പ്രവര്‍ത്തനമാരംഭിച്ച പാര്‍ക്ക് ആന്‍ഡ് ഷോപ്പ് ഹൈപ്പര്‍മാര്‍ക്കറ്റായിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടക്ക് പാര്‍ക്ക് ആന്‍ഡ് ഷോപ്പ് ഈ മേഖലയിലെ ജനപ്രിയ ഷോപ്പിംഗ് കേന്ദ്രമായി മാറിയിട്ടുണ്ട്., ആ വിജയഗാഥക്ക് പിന്നാലെ കമ്പനി റീട്ടെയില്‍ ശ്യംഖല 2 വര്‍ഷം മുമ്പ് മര്‍സ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുകയായിുന്നു.

ഖത്തറില്‍ ഉടന്‍ തന്നെ രണ്ട് റീട്ടെയില്‍ ഷോറൂമുകള്‍ കൂടിയും 2023 പ്രൊജക്റ്റായി സല്‍വ റോഡില്‍ 11000 സ്‌കയര്‍ഫീറ്റില്‍ മള്‍ട്ടി കുസിന്‍ റെസ്റ്റോറന്റ്റും എസ്ഗാവയില്‍ അറബിക് സ്വീറ്റ് ബേക്കറി.& ചോക്‌ളേറ്റ് ഷോപ്പും മര്‍സയുടെ ബ്രാന്‍ഡില്‍ തുറക്കുമെന്ന് ഗ്രൂപ്പ് മാനേജിഗ് ഡയരക്ടര്‍ ജാഫര്‍ കണ്ടോത്ത് പറഞ്ഞു.

ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്തിന് പുറമേ മാനേജിഗ്’ ഡയറക്റ്റര്‍ ജാഫര്‍ കണ്ടോത്ത്, ഡയരക്റ്റര്‍ അബദുല്‍ ഗഫൂര്‍ കണ്ടോത്ത്,എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ നിജാബ് കണ്ടോത്ത്, സിറാജ് ഹസൈനാര്‍( മാനേജര്‍- മുശൈരിബ് മര്‍സ),ഷംസീര്‍ ഖാന്‍ ( മാനേജര്‍ മര്‍സ-ഐന്‍ ഖാലിദ്),നിസാര്‍ കപ്പിക്കണ്ടി (മര്‍സ ഗ്രൂപ്പ് പര്‍ച്ചേസ് ഹെഡ്) , ഫഹദ് കൊയോളികണ്ടി (ബയ്യര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ )എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!